പൊൻകുന്നത്ത് പച്ചക്കറി വ്യാപാരി മിനിലോറി ഇടിച്ചു മരിച്ചു. പൊൻകുന്നം ബെസ്റ്റ് വെജിറ്റബിൾസ് ഉടമ നരിയനാനി നളത്തിൽ വീട്ടിൽ രവീന്ദ്രൻ(52) ആണ് അപകട ത്തിൽ മരണപ്പെട്ടത്. ഇന്നു രാവിലെ 7.30 ഓടെ കട തുറക്കാൻ പൊൻകുന്നത്തേയ്ക്ക് നടന്ന് പോകുമ്പോൾ രവീന്ദ്രനെ പാലാ റോഡിൽ അട്ടിക്കൽ ആർടി ഓഫീസ് ജംഗ്ഷന് സമീപം വച്ച് മിനി ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സമീപ ത്തെ ഓടയിലേക്ക് വീണ രവീന്ദ്രനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിനിലോറിയിടിച്ച് ബൈക്ക് യാത്രികനും സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇളങ്ങു ളം കൂരാലിയിൽ കുമാരമംഗലത്ത് കെ.എസ് ബിജുമോൻ (51), മുണ്ടക്കയം കരിനിലം ചെറുപിളാവത്ത് മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിര പ്പ ള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.പൊൻകുന്നം പോലിസ് കേസെടു ത്തു.