സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലം വൃത്തിയാക്കി

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സെൻറ് ഡോമിനിക്  ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സർക്കാരിൻറെ പ്രത്യേക പ രിപാടിയായ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശ് കവല യിൽ പൊതുജനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലം വൃത്തിയാക്കി. വരും ദിവസങ്ങളിൽ ഈ സ്ഥലം നിരപ്പാക്കി പൂച്ചെടികൾ നട്ട് മോടിയാക്കും. സ്നേഹാരാമം പദ്ധതിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കനത്ത ശിക്ഷാ നടപടികൾ സ്വീ കരിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത കാഞ്ഞിരപ്പള്ളിപഞ്ചായത്ത് പ്രസിഡൻറ് കെ ആർ തങ്കപ്പൻ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മി റ്റി ചെയർമാൻ ബി ആർ അൻഷാദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോബി സെ ബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് വി.ഇ.ഒ എം ജയസൂര്യൻ തുടങ്ങിയവർ സംസാരിച്ചു.മുൻ പഞ്ചായത്ത് പ്രസിഡൻറ്  വി.പി ഇസ്മായിൽ പരിപാടിക്ക് സാന്നിധ്യം വഹിച്ചു.


by

Tags: