ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

Estimated read time 1 min read

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പ ള്ളി പഴയപള്ളിയിൽ ഇന്നലെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. എ ട്ടുനോമ്പാചരണത്തിന്‍റെയും പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാളിന്‍റെയും ഭാഗമാ യാണ്  ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. സ്വർണക്കുരിശുകളുടെയും വെള്ളി ക്കുരിശുകളുടെയും പുഷ്പവൃഷ്ടിയുടെയും അകന്പടിയോടെ നടന്ന ദിവ്യകാരുണ്യ പ്ര ദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.  ഫാ. വർഗീസ് പ രിന്തിരിക്കൽ, ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജെയിംസ് മുളഞ്ഞനാനിക്കൽ, ഫാ. ഇമ്മാനുവേൽ മങ്കന്താനം, ഫാ. ജോസ് വൈപ്പമഠം ഒഎസ്ബി എന്നിവർ നേതൃ ത്വം  നൽകി.

You May Also Like

More From Author