എട്ടുനോമ്പാചരണത്തിന് കൊടിയിറങ്ങി

Estimated read time 1 min read

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാ ഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുനാളി നോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് കൊടിയിറങ്ങി. ഇന്നലെ രാവിലെ മുത ൽ രാത്രിവരെ പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. വൈകുന്നേരം 4.30ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പു ളിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് കുരിശിടിയിലേക്കു നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

രാവിലെ മുതൽ വിശ്വാസികൾക്ക് നേർച്ച പായസം വിതരണവും ചെയ്തു. നാടിന്‍റെ നാ നാഭാഗത്തു നിന്നായി ആയിരക്കണക്കിനു വിശ്വാസികളാണ് നോന്പിന്‍റെ ദിവസങ്ങ ളിൽ പഴയപള്ളിയിലെത്തി തിരുക്കർമങ്ങളിൽ പങ്കെടുത്തത്. ഫാ. വർഗീസ് പരിന്തി രി ക്കൽ, ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജെയിംസ് മുളഞ്ഞനാനിക്കൽ, ഫാ. ഇ മ്മാനുവേൽ മങ്കന്താനം, ഫാ. ജോസ് വൈപ്പംമഠം ഒഎസ്ബി എന്നിവർ എട്ടുനോ ന്പാ ചരണത്തിന് നേതൃത്വം നൽകി.

You May Also Like

More From Author