ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ വായന പക്ഷാചരണം സമാപനവും ഐ വി ദാസ് അനുസ്മരണവും നടന്നു.വായനശാല പ്രസിഡൻ്റ് ടി പി രവീന്ദ്രൻ പിള്ള അധ്യക്ഷനായി. ഐ വി ദാസ് അനുസ്മരണ പ്രഭാഷണം ഗ്രന്ഥകാരനും അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ എം പി ബിനുകുമാർ നടത്തി. വായനശാല സെ ക്രട്ടറി പി എൻ സോജൻ സ്വാഗതം പറഞ്ഞു.വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിയ വായന മൽസരത്തിൻ്റെ സമ്മാന വിതരണവും നടന്നു.വായനശാല ജോ. സെക്രട്ടറി ടി പി ശ്രീലാൽ,യുവജനവേദി സെക്രട്ടറി പി അശ്വിൻ,കെ എസ് വിജയകുമാരി എന്നിവർ സംസാരിച്ചു.


+ There are no comments
Add yours