കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി

Estimated read time 1 min read

34-മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവതിനു തുടക്കമായി. പാല സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ ,എം ജി എച്ച് എസ് എന്നീ സ്കൂളുകൾ മുഖ്യ വേദിയായിക്കൊണ്ട് 15 വേദികളിലായിട്ടാണ് പരിപാടികൾ നടക്കുന്നത്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു. മാണി സി കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകി. ജില്ലാ പഞ്ചായ ത്തംഗം രാജേഷ് വാളി പ്ലാക്കൽ, മീനച്ചിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സാജോ പൂവത്താ നി, മുനിസിപ്പൽ കൗൺസിലർമാരായ ബിജി ജോജോ ,വി.സി.പ്രിൻസ്, സാവിയോ കാ വുകാട്ട്, ബ്ലോക്ക് മെമ്പർ അനില മാത്തുക്കുട്ടി, വി.എച്ച്.എസ്.ഇ,എ. ഡി ലിസി ജോ സ ഫ് , പാലാ ഡി.ഇ.ഒ സുനിജ .പി , എ.ഇ. ഒ ശ്രീകല കെ.ബി , ബി.പി.സി ജോളിമോൾ ഐസക് , റെജിമോൻ കെ. മാത്യു, റെജി സെബാസ്റ്റ്യൻ, സിബി പി.ജെ, ടോബിൻ കെ. അലക്സ് ജനറൽ കൺവീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ സുബിൻ പോൾ, റിസപ്ഷൻ കമ്മറ്റി കൺവീനർ ജോബി വർഗീസ് കുളത്തറ എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author