മുണ്ടക്കയം ഇർശാദിയ്യ അക്കാദമിയുടെയും, എസ്.വൈ.എസ് സാന്ത്വനത്തിന്റെയും നേ തൃത്വത്തിൽ പുഞ്ചവയൽ മരിയ ഭവനിൽ കിറ്റ് വിതരണം നടത്തി. മുണ്ടക്കയം ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു ഉദ്ഘാടനം ചെയ്തു. കൊറോണ മൂലം ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന ഈ സമയം ഇർഷാദിയ്യ എസ്.വൈ.എസും ചേർന്ന് മരിയ ഭവനിൽ നടത്തിയ ഈ കിറ്റ് വിതരണം മതസൗഹൃദ വേദിയായി എന്ന് കെ എസ് രാജു പറഞ്ഞു.
ഇർഷാദിയ്യ എസ് വൈ എസും ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാ ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെന്നി ചേറ്റുകുഴി,ബി ജയചന്ദ്രൻ, അയ്യൂബ് പള്ളിക്ക ൽ, തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വീട്ടിൽ ഇരിക്കൂ, നിങ്ങൾക്കായി ഞങ്ങൾ പുറത്തുണ്ട് എന്ന തലവാചകത്തിൽ എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ സേ വനം 24 മണിക്കൂറും ലഭ്യമാണ്.