വേനൽ ചൂടിൽ തണലേകി പള്ളി വളപ്പിൽ ഇലഞ്ഞിമരം

Estimated read time 1 min read
കത്തുന്ന വെയിലിൽ ജനങ്ങൾക്കു് ആശ്വാസമേകി ഇലഞ്ഞിമരം.കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ടൗൺ ജുമാ മസ്ജിദ് വളപ്പിലാണു് ഇലഞ്ഞിമരം സ്ഥിതി ചെയ്യുന്നത്. പള്ളി ഉടമ ഡോ: അബ്ദുൽ സലാം മoത്തിൽ 2013 ൽ പള്ളിവളപ്പിൽ കുഴിച്ചുവെച്ച ഈ ഇല ഞ്ഞിമരം പടർന്നു പന്തലിച്ചതോടെ വേനൽകാലത്ത് ഇതിൻ്റെ ചുവട്ടിൽ നിന്നാൽ എ സി മുറിക്കുള്ളിൽ ഇരിക്കുന്ന പ്രതീതിയാണ്. വർഷത്തിലൊരിക്കൽ ഇത് പൂക്കും. ചു വപ്പുനിറത്തിലുള്ള പൂക്കളാണ് ഉണ്ടാകുക. ഒരു മാസകാലം നീണ്ടു നിൽക്കുന്ന റമദാ ൻ വൃത കാലത്ത് ഇതിൻ്റെ ചുവട്ടിലാണ് നോമ്പുതുറയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടു ത്തുക.
ടൗൺ മസ്ജിദിൽ(ടൗൺ തൈക്കാവ്) ദിവസവും അഞ്ചു നേരം നമസ്ക്കാരത്തിനെത്തു ന്നവർക്കും കെ ഇ റോഡിൻ്റെ ഓരത്തുകൂടി സഞ്ചരിക്കുന്നവർക്കും ആശ്വാസമേകുന്ന ഈ ഇലഞ്ഞിമരത്തിൻ്റെ സംരക്ഷണ ചുമതല ഈ പള്ളിയിലെ മുക്രിയായ സൈനുൽ ആബ്ദീൻ മൗലവി (കുഞ്ഞുമോൻ ഉസ്താദ്)ക്കാണ്. ഇരുനിലയിൽ നിർമ്മിച്ചിട്ടുള്ള പള്ളി ക്കും ഇലഞ്ഞിമരം തണലേക്കുന്നുണ്ട്.

You May Also Like

More From Author