ഹരിത വിവാഹമൊരുക്കി നാടിന് മാതൃകയായി: വിമൽ – നീനു ദമ്പതികൾ

Estimated read time 1 min read
കൂട്ടിക്കലിൽ നടന്ന ഹരിതാഭമായ വിവാഹം നാടിനാകെ പുതുമയായി 
കൂട്ടിക്കല്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗമായ ശ്യാമളയുടേയും കെ ജി ഗോപിയുടേയും മകനായ വിമലിന്‍റെ വിവാഹമാണ് ഹരിതാഭമായി നടത്തിയത്.വധു കോട്ടയം കാരാപ്പുഴ സ്വദേശിനി നീനുവാണ്. തെങ്ങോലകള്‍ മെടഞ്ഞ ആര്‍ച്ച് കുരു ത്തോല കൊണ്ടുള്ള അലങ്കാരപ്പണികള്‍,മാലിന്യം ശേഖരിക്കുവാന്‍ വല്ലങ്ങള്‍ എന്നിവ ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഒരുക്കി. ആഹാരം വിളമ്പാന്‍ ഇലകളും വെ ള്ളം കൊടുക്കുവാന്‍ സ്റ്റീല്‍ ഗ്ളാസുകളും ഉപയോഗിച്ചു. ഭക്ഷണം.വിളമ്പിയത് ഒരേ ക ളര്‍ സാരിയുടുത്ത് ഹരിതകേരളം എംബ്ലവും ബാഡ്ജും ധരിച്ച ഹരിതകര്‍മസേനാ അം ഗങ്ങളാണ്.വധൂവരന്‍മാരെ തെങ്ങോല തൊപ്പിയണിയിച്ച് സ്വീകരിച്ച് ഇവരെ കൊണ്ട് വീട്ടുവളപ്പില്‍ വൃക്ഷ തൈ നടീക്കുകയും ചെയ്തു.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ചെ റിയ വിവാഹ സത്കാരമാണെങ്കിലും മനസിന്‍റെ വലുപ്പം കൊണ്ട് ഹരിതമായി മാറ്റാന്‍ ഹരിതകര്‍മസേനാ അംഗമായ ശ്യാമള ആഗ്രഹം പറഞ്ഞതിനേ തുടര്‍ന്ന് കണ്‍സോര്‍ ഷ്യം മീറ്റിങ്ങില്‍ തീരുമാനമെടുത്ത് നടപ്പാക്കുകയായിരുന്നു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ് സിന്ധു, വാര്‍ഡ് അംഗം എം.വി ഹരിഹരന്‍ മറ്റു ഭരണസമിതി അം ഗങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണയോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തത്.ജില്ലാ പ ഞ്ചായത്ത് അംഗം പി.ആര്‍ അനുപമ വധൂവരന്‍മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നു.
വിഇഒ പദ്മകുമാര്‍ പി.ജി,അസി.സെക്രട്ടറി സിന്ധുമോള്‍ കെ.കെ, നവകേരളം കര്‍മ പ തി റിസോഴ്സ്പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍,ആര്‍ജിഎസ്എ കോര്‍ഡിനേറ്റര്‍ സൈന ബഷീര്‍,കുടുബശ്രീ ചെയര്‍പേഴ്സണ്‍ ആശാ ബിജു എന്നിവര്‍പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

You May Also Like

More From Author