കാർ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ ഇടിച്ച് അപകടം

Estimated read time 0 min read
Share :

മുണ്ടക്കയം ടൗണിൽ കോസ്‌വേ ജംഗ്ഷന് സമീപം അമിത വേഗത്തിൽ എത്തിയ കാർ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിലും സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മ റ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച് രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കുമളി ഭാഗത്തു നിന്നും വന്ന ടാക്സിക്കാർ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ ഇടിക്കുകയാ യിരുന്നു. ഇടിയുടെ ആഹദത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വൈദ്യു തി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവർ ചെന്നാപ്പാറ സ്വദേശി ബിജി, യാത്രക്കാരി മുണ്ടക്കയം എം എം ടി ഹോസ്പിറ്റലിലെ ജീവനക്കാരി റോസ്മേരി എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവ രെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്‌വേ ജംഗ്ഷന് സമീപത്തെ ഓ ട്ടോസ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം കാർ നി ർത്താതെ പോകുകയായിരുന്നു.

Share :

You May Also Like

More From Author