മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണം ജനകീയ സമരസമിതി

Estimated read time 0 min read

മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രി ആക്കി ഉയർത്തുവാൻ ആ വശ്യപ്പെട്ടു ജനകീയ സമരസമിതി നടത്തി വരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കു വാൻ ജനകീയ സമരസമിതിയുടെ യോഗം തീരുമാനിച്ചു. ഇലക്ഷൻ മൂലം സമര പ്രവർ ത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

കിടത്തി ചികിത്സയും 24 മണിക്കൂറും ഡോക്ടറുടെ സേവനം, മികച്ച സൗകര്യങ്ങളോ ടെയുള്ള അത്യാഹിത വിഭാഗം, പ്രസവ, ശിശുരോഗ, ഹൃദ്രോഗ, അസ്ഥിരോഗ ചികി ത്സാ വിഭാഗങ്ങൾ തുടങ്ങിയവ സമരത്തിൻ്റെ പ്രധാന ആവശ്യങ്ങളാണ്. തുടർ സമര ങ്ങളുടെ ഭാഗമായി ഭീമ ഹർജിയിലേക്കുള്ള ഒപ്പുശേഖരണവും സമരസമിതിയുടെ പ്രാ ദേശിക യൂണിറ്റുകളുടെ രൂപീകരണവും ആരംഭിക്കും. സമരസമിതി ചെയർമാൻ രാ ജീവ് പുഞ്ചവയലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബെന്നി ദേവസ്യ, സിജു കൈതമറ്റം, തമ്പി കാവുംപാടം, കെ.കെ ജലാലുദ്ദീൻ, ടി.എസ് റഷീദ്, ഇ.എ കോശി, രാജീവ് അലക്സാണ്ടർ, സി എസ് പ്രമോദ്, രാജു ജി കീഴ് വാറ്റ എന്നിവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours