അമൽജ്യോതി കോളേജിൻ്റെ റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും

0
126
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ പ്രവ ർത്തനം ആരംഭിച്ച റേഡിയോ 90 എഫ് എം ഈ മാസം 21 ന് നാടിന് സമർപ്പിക്കും. രാ വിലെ 10 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻപിള്ളയാണ് Radio 90 FM നാടിന് സമർപ്പിക്കുക.
സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ  അന്താരാഷ്ട്ര നിലവാരം ഉയർത്തിപ്പിടിച്ച് പ്രവ ർത്തിക്കുന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്  മാധ്യമ രം ഗത്ത് കൂടി ചുവടുറപ്പിക്കുന്നു.റേഡിയോ 90 എഫ്എം എന്ന കമ്മ്യൂണിറ്റി റേഡിയോ വ ഴി മലയോര, ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ വിനോദത്തിനൊപ്പം വിജ്ഞാ നവും പകരുക എന്നതാണ് ലക്ഷ്യം.2022 ജൂലൈ മാസത്തിലാണ് റേഡിയോ 90 FM അ തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ല കളുടെ വിവിധ പ്രദേശങ്ങളിൽ radio 90 FM signal ഇപ്പോൾ ലഭ്യമാണ്. 18 മണിക്കൂ റാ ണ് പ്രവർത്തന സമയം. ഈ മാസം 21 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗോവ ഗവർ ണ്ണർ പി. എസ്. ശ്രീധരൻപിള് Radio 90 FM നാടിന് സമർപ്പിക്കുമെന്ന് സ്റ്റേഷൻ ഡയറക്ടർ ഫാ. സിജു ജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മാർ മാത്യു അറക്കൽ  അനുഗ്രഹ പ്രഭാഷണം നടത്തും അമൽ ജ്യോതി കോളേജ്, ഇല ക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും റേഡിയോ 90 എഫ് എം ഉം ചേർ ന്ന് നിർമിക്കുന്ന AJCE റേഡിയോയുടെ (റേഡിയോ സെറ്റ്) പ്രകാശനവും, കേട്ടറിവ് എ ന്ന പുതിയ പരിപാടിയുടെ ഉദ്ഘാടനവും, റേഡിയോയെ സംബന്ധിക്കുന്ന പുസ്തകത്തി ൻറെ പ്രകാശനവും, ഇതിനൊപ്പം നടക്കും. വാർത്താ സമ്മേളനത്തിൽ ഫാ. ജോമി കു മ്പുകാട്ട്, ഫാ. ബിബിൻ പുളിക്കക്കുന്നേൽ ,രാധാകൃഷ്ണൻ പി , ജയകൃഷ്ണൻ ആർ, സി നോ ആൻണി. എന്നിവരും പങ്കെടുത്തു.