കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിൻ്റെ  സുവർണജൂബിലി ഒരുക്കങ്ങളോടനുബ ന്ധിച്ച് നടത്തപ്പടുന്ന പരിശീലന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാ സിനികളുടെ പരിശീലന സംഗമങ്ങൾക്ക് പൊടിമറ്റം നിർമ്മല കോളജിൽ തുടക്കമാ യി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് പവ്വത്തിൽ സന്യാസിനികളുടെ ദൈവ ശാസ്ത്ര പരിശീലനത്തിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ആരംഭിച്ച നിർമ്മല തി യോളജിക്കൽ കോളജിൽ പരിശീലനം നേടിയ സന്യാസിനികളുടെ ഒത്തുചേരലവസര മെന്ന നിലയിലും കൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടത്.1980-83 ബാ ച്ചിൽ പരിശീലനം നേടിയ സന്യാസിനികളാണ് സംഗമത്തിൽ പങ്കെടുത്തത്. ബാച്ചടി  സ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പരിശീലനത്തെ തുടർന്ന് നിർമ്മല തിയോളജിക്കൽ കോളജിലെ പൂർവ്വ വിദ്യാർത്ഥികളല്ലാത്ത സന്യാസിനികൾക്കായി മറ്റൊരു ക്രമീകര ണം ചെയ്യുന്നതാണ്.
ക്രൈസ്തവ വിശ്വാസം സകല സാഹചര്യങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന തിന് കരുത്തുള്ളതാണെന്ന വിഷയം സംബന്ധിച്ച് രൂപത വികാരി ജനറാളും ചാൻസല റുമായ റവ. ഡോ കുര്യൻ താമരശ്ശേരി  സംസാരിക്കുകയും ചർച്ചകൾക്ക് നേതൃത്വം നല്കുകയും ചെയ്തു.
രൂപത സുവർണ്ണ ജൂബിലി ഒരുക്കങ്ങളുടെ ഏകോപനത്തിൻ്റെ ഭാഗമായി രൂപത പാസ്റ്ററ ൽ ആനിമേഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ കോൺഫ്രൻസ് ഓഫ് റിലീജിയസ് ഇ ന്ത്യ ( CRI), നിർമ്മല തിയോളജിക്കൽ കോളജ് എന്നിവയുടെ സഹകരണത്തിലാണ് പ രിശീലന പരിപാടി സംഘടിപ്പിച്ചത്. നിർമ്മല തിയോളജിക്കൽ കോളജ് ഡയറക്ടർ റവ. ഡോ. ജയിംസ് ചവറപ്പുഴ, സി. ആർ. ഐ. പ്രസിഡണ്ടും ക്ലാരിസ്റ്റ് പ്രൊവിൻഷ്യൽ സു പ്പീരിയറുമായ സിസ്റ്റർ അമല, സന്യാസിനി ഏകോപന സമിതി സെക്രട്ടറി സി. അൻ സ തുണ്ടിയിൽ എസ്. എച്ച്, സി. റ്റെസിൻ മരിയ എഫ്.സി. സി,  സി. ജോസിറ്റ എഫ്. സി. സി, സി. ലിൻസി എസ്. എച്ച്, സി. മെറിൻ എഫ്. സി. സി, രൂപത പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.