കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ക ഞ്ഞി വിതരണം ചെയ്തു. ദയാ പാലിയേറ്റീവ് കെയർ, കേരള കോൺഗ്രസ് എം ചിറക്ക ടവ് മണ്ഡലം കമ്മിറ്റി, കുന്നുംഭാഗം സാൻജിയോവാനി കോൺവെന്‍റ് എന്നിവരാണ് ആ ശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തത്. കഴിഞ്ഞ 2 ദിവസം ആശുപത്രി കാന്‍റീൻ അടച്ചിട്ടതിനെ തുടർന്ന് രോഗികൾക്ക് ഭക്ഷണം ലഭിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്ന തോടെയാണ് ഇവർ രോഗികൾക്ക് ഭക്ഷണം നൽകിയത്.

വെള്ളിയാഴ്ച ദയാ പാലിയേറ്റീവ് കെയറും ഇന്നലെ കേരള കോൺഗ്രസ് എമ്മും ആശുപ ത്രിയിൽ ഭക്ഷണം വിതരണം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ആന്‍റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. റെജി കാവുങ്കൽ, പ്രദീഷ് പന്തിരുവേലിൽ, ജോൺസൺ നെല്ലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഞായറാഴ്ച കുന്നുംഭാഗം സാൻജി യോവാനി കോൺവെന്‍റ് അധികൃതർ രാവിലെ പ്രഭാത ഭക്ഷണം നൽകും.