കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെ രഞ്ഞെടുത്തു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാർഡംഗമാണ്. സിപിഎം പാറത്തോട് ലോക്കൽ കമ്മറ്റിയംഗമായ കെ.കെ ശശികുമാർ ചെത്ത് തൊഴിലാളികൂടിയാണ്.

ചെത്ത് തൊഴിലാളിയായ കെ.കെ ശശികുമാർ ഇനി പാറത്തോട് പഞ്ചായത്തിൻ്റെ ഭര ണചക്രം തിരിക്കും. മുന്നണി ധാരണ പ്രകാരം സി പി ഐ യിലെ വിജയമ്മ വിജയലാ ൽ സ്ഥാനം ഒഴിഞ്ഞതോടെയാണ് ശശികുമാർ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ എസ്ഡിപിഐയുടെ രണ്ടംഗങ്ങൾ ഹാജരായെങ്കിലും വോട്ട് ചെയ്തില്ല. സ്വതന്ത്രനും വിട്ട് നിന്നു. ഏകപക്ഷീ യമായിരുന്നു ശശികുമാറിൻ്റെ വിജയം. .

നിലവിൽ വികസന കാര്യ സ്റ്റാൻ്റിംഗ്‌ കമ്മറ്റിയംഗമായ ശശികുമാർ രണ്ടാം വാർഡ് മെ മ്പറാണ് .കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റും, 1988 മുതൽ ദേശാഭിമാനി പത്രത്തിൻ്റെ ഏജൻ്റുമാണ്. ചെത്ത് തൊഴിലാളിയായ ശശികുമാർ ആദ്യ മായാണ് പഞ്ചായത്തംഗവും പ്രസിഡൻ്റുമാകുന്നത്.ഈ ഭരണ സമിതിയുടെ അവശേ ഷിക്കുന്ന കാലയളവിൽ ഇദ്ദേഹം പ്രസിഡൻ്റായി തുടരും. കഴിഞ്ഞ 3 വർഷക്കാലയള വിൽ ആദ്യ രണ്ട് വർഷം കേരള കോൺഗ്രസിൻ്റെ രണ്ടംഗങ്ങളും, തുടർന്നുള്ള ഒരു വ ർഷം സിപിഐയുടെ ഒരംഗവുമായിരുന്നു പ്രസിഡൻറ്.സിപിഎമ്മിനും കേരള കോ ൺഗ്രസ് മാണി വിഭാഗത്തിനും 5 വീതവും, സിപിഐയ്ക്ക് 3 ഉം, കേരള കോൺഗ്രസി നും, എസ്ഡിപിഐയ്ക്കും 2 വീതവും, കോൺഗ്രസിന് ഒരംഗവുമാണ് ഭരണസമിതിയി ലുള്ളത്. ഒരംഗം സ്വതന്ത്രനാണ്. തെരഞ്ഞെടുപ്പിനെ തുടർന്ന് പഞ്ചായത്ത് കോൺഫറ ൻസ് ഹാളിൽ അനുമോദന യോഗത്തിൽ പി ഷാനവാസ്, കെ.ജെ തോമസ് കട്ടയ്ക്കൽ, ഡയസ് കോക്കാട്ട്, കെ.പി സുജീലൻ, പി കെ ബാലൻ, ഷാജഹാൻ എന്നിവർ സംസാരി ച്ചു.