പൊൻകുന്നത്ത് പണം നഷ്ടപ്പെടുന്നവർക്ക് ഭാഗ്യ ദൂതനായി കലേശൻ

Estimated read time 1 min read

മൂ​ന്നു ത​വ​ണ വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി പൊ​ൻ​കു​ന്നം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈവർ. അ​ട്ടി​ക്ക​ൽ പാ​ട്ടു​പ്പാ​റ പ​ന​യ്ക്ക​ൽ കെ.​ജി. ക​ലേ​ശ​ന് മൂ​ന്ന് ത​വ​ണ​യാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യത്. ഇ​ന്ന​ലെ രാ​വി​ലെ പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ ച​ങ്ങാ​ലി​ക്കു​ഴി സി.​എ​സ്. ഗോ​പ​ന്‍റെ പ​ക്ക​ൽ​നി​ന്ന് 50,000 രൂ​പ പൊ​ൻ​കു​ന്നം ടൗ​ണി​ൽ ന​ഷ്ട​പ്പെ​ട്ടു. ഈ ​പ​ണം ക​ലേ​ശ​ന് വ​ഴി​യി​ൽ​ക്കി​ട​ന്നു ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​ണം ഏ​ൽ​പ്പി​ക്കു​ക​യും ഗോ​പ​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

നേ​ര​ത്തെ ടൗ​ണി​ൽ ചാ​മം​പ​താ​ൽ മു​ട്ട​ത്തു​ക​വ​ല സ്വ​ദേ​ശി​യു​ടെ ഒ​രു ല​ക്ഷം രൂ​പ​യും ത​മ്പ​ല​ക്കാ​ട് മാ​ന്ത​റ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് 1,06,000 രൂ​പ​യും ല​ഭി​ച്ചി​രു​ന്നു. ഈ ​പ​ണ​വും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ച് ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തി ന​ൽ​കി​യി​രു​ന്നു. ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ൾ​ക്കി​ട​യി​ലും ക​ലേ​ശ​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​കു​ക​യാ​ണ്.

ഈ കാലഘട്ടത്തിൽ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സമൂഹത്തിൽ സത്യസന്ധനായ ഇദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.

You May Also Like

More From Author