കാഞ്ഞിരപ്പള്ളിയിലെ പുരാതന കുടുംബങ്ങളിൽ ഒന്നായ ഇല്ലത്തുപറമ്പിൽ കുടുംബ ത്തിൻ്റെ പ്രഥമ സംഗമം ജനുവരി 26 ന് നടക്കും… 
കാഞ്ഞിരപ്പള്ളിയിലും വിദൂര പ്രദേശങ്ങളിലുമായി താമസിച്ചു വരുന്ന ഇല്ലത്തുപറമ്പി ൽ കുടുംബംഗങ്ങളുടെയും തായ് വരി കുടുംബങ്ങളയും ഒരു കുടകീഴിൽ സംഗമിക്കു ക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ .പുതുതലമുറയേയും പഴയ തലമുറയേയും ത മ്മിൽ പരസ്പരം ഇടമുറിഞ്ഞ ബന്ധം കോർത്തിണക്കി പരസ്പരം ബന്ധിപ്പിക്കുക്കയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ജനുവരി 26ന് രാവിലെ ഒൻ പതിന് കാഞ്ഞിരപ്പള്ളി ആനക്കല്ല് ഫാറാ ഓഡിറ്റോറിയത്തിൽ നടക്കും.നൈനാർ പ ള്ളി ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി ഉൽഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഗഫൂർ ഇല്ലത്തുപറമ്പിൽ അധ്യക്ഷനാകും. അംഗങ്ങൾ തമ്മിലുള്ള പരിചയപ്പെടൽ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.