കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ബയോ ഡൈവേഴ്സിറ്റി കോൺക്ലേവ് വെള്ളിയാഴ്ച

Estimated read time 0 min read

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജും കേരള ബയോഡൈവേഴ്സിറ്റി ബോർ ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബയോബ്രിഡ്ജ് കോൺക്ലേവിന് വെള്ളിയാഴ്ച തുടക്കമാകും. ജൈവവൈവിധ്യവും സാംസ്കാരിക സമന്വയവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ കോളേജ് മാനേജർ ഫാ. വർഗീസ് പരിന്തിരി ക്ക ൽ ഉദ്ഘാടനം ചെയ്യും.

കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ചടങ്ങിന് അധ്യക്ഷത വഹിക്കും. പ്ര മുഖ വൈൽഡ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എൻ. എ. നസീർ, ഡോ. ജിജി കെ. ജോസഫ്, നിർമല കോളേജ് മൂവാറ്റുപുഴ, ഡോ. ആരിഫ ബാനു, ഹാജി കറുത്ത റാവുത്തർ ഹൗഡിയ കോളേജ്, ഉത്തമപാളയം, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാ സുകൾ കൈകാര്യം ചെയ്യുമെന്ന് സെമിനാർ കോഡിനേറ്റർ ഡോ. ജ്യോതി എബ്രഹാം അറിയിച്ചു.

You May Also Like

More From Author