വർഷങ്ങൾ നീണ്ട പരാതിയ്ക്ക് ഇക്കുറി പരിഹാരമായതിൻ്റെ ആശ്വാസത്തിലാണ് എ രുമേലി പഞ്ചായത്തിലെ 15-ാം വാർഡ് ഇടകടത്തിയിലെ വോട്ടർമാർ.ടി.കെ.എം.എം യു.പി സ്കൂളിലെ 175-ാം നമ്പർ ബൂത്ത് മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റിയാണ് വോട്ടർമാരു ടെ പരാതിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കുറിപരിഹാരം കണ്ടിരിക്കുന്നത്.ഈ ബൂത്തിൽ കയറുവാൻ 50 ഓളം പടികൾ കയറേണ്ട സ്ഥിതിയുണ്ടായിരുന്നു.

അര നൂറ്റാണ്ടുകളിലധികമായി ടി.കെ.എം.എം യു.പി സ്കൂളിലെ 175-ാം നമ്പർ ബൂത്തി ൽ വോട്ട് രേഖപ്പെടുത്തുവാനെത്തുന്നവർ കുത്തനെയുള്ള 50-ഓളം പടികൾ കയറേ ണ്ട സ്ഥിതിയായിരുന്നു.ഓരോ പഞ്ചായത്ത്, നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പു കളിലും നടകൾ കയറിയിറങ്ങി മടുത്ത പ്രദേശവാസികൾ പരാതികൾ പലതുന്നയിച്ചി രുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.പ്രായമായവയും,രോഗികളുമായിരുന്നു ഇതു മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. വോട്ടർമാരെ എടുത്ത് കൊണ്ട് വരെ ബൂത്തിലേക്ക് എത്തിക്കുന്ന സ്ഥിതിയായിരുന്നു. ഈ പ്രശ്നത്തിനാണ് പൊതുപ്രവർത്തകനായ ബിനു നിരപ്പേലിൻ്റെ പരാതിയടക്കം പരിഗണിച്ച് ഇത്തവണ ഇതിന് പരിഹാരമുണ്ടായിരിക്കു ന്നത്. മീറ്ററുകൾപ്പുറമുള്ള ഉമ്മിക്കുപ്പ സെൻറ്മേരീസ് ഹൈസ്ക്കൂളിലേക്ക് ബൂത്ത്മാറ്റി യാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരുടെ നാളുകളായുള്ള ദുരിതത്തിന് ഇത്ത വണ പരിഹാരം കണ്ടത്.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം ജില്ലാ കള ക്ടർ വിളിച്ചു ചേർത്ത അദാലത്തിൽ വോട്ടർമാർക്ക് നടകൾ കയറിയിറങ്ങി വോട്ട് രേ ഖപ്പെടുത്താനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ബിനു നിവേദനം നൽകിയിരുന്നു. തുടർന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കാഞ്ഞിരപ്പള്ളി തഹസീൽദാ രെയും,എരുമേലി വില്ലേജ് ഓഫീസറെയും അന്ന് ചുമതലപ്പെടുത്തി. പിന്നീട് തഹസീ ൽദാറും, വില്ലേജ് ഓഫീസറും തെരഞ്ഞെടുപ്പ് ബൂത്തായി പ്രവർത്തിക്കുന്ന ടി.കെ. എം.എം യു.പി സ്കൂളിൽ സന്ദർശനം നടത്തി കളക്ടർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർ ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ബൂത്ത് ഇവിടെ നിന്ന് മാറ്റിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീ ഷൻ തീരുമാനമെടുത്തത്.- എരുമേലി പഞ്ചായത്തിൽ ഇതടക്കം വോട്ടർമാരുടെ അ സൗകര്യം കണക്കിലെടുത്ത് 5 ബൂത്തുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.