കോട്ടയം ജില്ലാ പഞ്ചായത്ത്‌ 2022 – 2023 പദ്ധതിയിൽ പെടുത്തി 15 ലക്ഷം രൂപ വിനി യോഗിച്ച് എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിനും എലൈറ്റ് ലൈബ്രറിക്കും വേണ്ടി നിർമ്മിച്ച മന്ദിരത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പൊതു മരാമത്തു സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെസ്സി ഷാജൻ മണ്ണംപ്ലാക്കൽ നിർവഹിച്ചു. ബ്ലോക്ക്‌ പ ഞ്ചായത്ത്‌ മെമ്പർ ജോളി മടുക്കകുഴി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ റിജോ വാളാന്തറ, സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, സജി താമരക്കുന്നേൽ, ഷാജൻ മാ ത്യു, പി എം ജെയിംസ് പാനാപ്പള്ളി,ജോർജ് സെബാസ്റ്റ്യൻ, പിഎൻ സോജൻ, ഇകെ ഗം ഗാധരൻ, മാത്യു മേട്ടേൽ, സജി മുട്ടത്തു എന്നിവർ പ്രസംഗിച്ചു.