കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിലെ സിഗ്നൽ ലൈറ്റുകൾ പുനസ്ഥാപിക്കണം

Estimated read time 1 min read

കൊട്ടാരക്കര -ദിണ്ടികൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ അപകടങ്ങൾ പതിവാണ്. ശബരിമല സീസണിൽ അന്യസംസ്ഥാന ങ്ങളിൽ നിന്നടക്കം നിരവധി തീർത്ഥാടകരാണ് ഇതുവഴി കടന്നുപോകുന്നത്.ശബരിമല സീസണിലെ അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയായിരുന്നു സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുവരുന്ന വഴിയിൽ അപകടങ്ങളും തുടർക്കഥയാ ണ്.

ഇതിന് തുടർന്നാണ് ഏതാനും വർഷങ്ങൾക്കു മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ചുഴിപ്പ്, കൊടികുത്തിക്ക് സമീപം ചാമപ്പാറ വളവ്, മരുതും മൂടിന് സമീപം ലൗലി വളവ്, 34 -മൈൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ശബരിമല തീർത്ഥാടകരെ കൂടാതെ തേക്കടി ഉൾപ്പടെയുള്ള ഭാഗങ്ങളിലേക്കു വിനോദ സഞ്ചാരികൾ അടക്കം കടന്നു പോകുന്ന വഴിയാണിത്. മേഖലയിലെ സിഗ്നൽ ലൈറ്റുകൾ പുനസ്ഥാപിച്ചാൽ വർദ്ധിച്ചുവരുന്ന അപകട ങ്ങൾ ഒഴിവാക്കുവാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പക്ഷം.

You May Also Like

More From Author

+ There are no comments

Add yours