പൊൻകുന്നത്ത് സിഐഎസ്എഫും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി.ലോക്സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായിട്ടായിരുന്നു റൂട്ട് മാർച്ച്.ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേ തൃത്വത്തിൽ ആണ് മാർച്ച് സംഘടിപ്പിച്ചത്.നൂറോളം പേരടങ്ങുന്ന സംഘമാണ് മാർച്ച് നടത്തിയത്.

വരും ദിവസങ്ങളിൽ ഡിവൈഎസ്പി ഓഫീസിന് പരിധിയിൽ വരുന്ന മറ്റ് സ്റ്റേഷനുക ളിലും റൂട്ട് മാർച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു.പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി സ്റ്റേഷൻ അങ്കണത്തിൽ അവസാനി ച്ചു.