വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചു

Estimated read time 0 min read

കൂട്ടിക്കൽ വല്ലിറ്റ മഠത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ ഭാര്യ മാറിയ കുട്ടിയുടെ (65) മാല യാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭ വം. മൂത്ത മകന്റെ ഒപ്പമാണ് സെബാസ്റ്റിനും ഭാര്യ മറിയക്കുട്ടിയും താമസിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെ നാളായി ശരീരത്തിന്റെ ഒരുവശ തളർന്ന ചികിത്സയി ലായിരുന്നു മറിയക്കുട്ടി. വീട്ടിലെ ചെറിയ ജോലികൾ മാത്രമാണ് ഇവർക്ക് ചെയ്യുവാൻ കഴിയുന്നത്.

വീട്ടിൽ മറ്റാരും ഇല്ലായിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പുറകിൽ നിന്ന് മറിയ ക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിക്കുകയായിരുന്നു. കുട്ടി കൾ കളിക്കുകയാണെന്നാണ് ആദ്യം മറിയക്കുട്ടി കരുതിയത് മാല പറിച്ചതോടെ നില വിളിച്ച് ഒച്ചി ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു. രോഗിയായ മറിയകു ട്ടി മുഖത്തെ തുണി മാറ്റി വീടിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വി ട്ടിരുന്നു.

You May Also Like

More From Author