ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ തീവ്ര യജ്ഞത്തിന്റെ ഭാഗമായി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, വെള്ളാവൂർ ഗ്രാമപഞ്ചായത്ത്, വെള്ളാവൂർ കുടുംബാരോ ഗ്യ കേന്ദ്രം എന്നിവർ സംയുക്ത നടത്തുന്ന സമഗ്ര പദ്ധതിയുടെ രണ്ടാംഘട്ടമായ ആ രോഗ്യ പരിശോധന ക്യാമ്പിന് തുടക്കമായി.

വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.എട്ടാം വാർഡ് മെമ്പർ ബിനോദ് ജി പിള്ള ക്യാമ്പയിനിന്റെ വിശദീകരണം നടത്തി. ആറാം വാർഡ് മെമ്പർ ബെൻസി ആശംസകൾ അറിയിച്ചു, തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു .ഇനിയുള്ള എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാവിലെ എട്ടുമണി മു തൽ വിവിധ ക്ലസ്റ്ററുകളിൽ ആയി ക്യാമ്പയിൻ നടത്തും. ക്യാമ്പയിനിൽ വെള്ളാവൂർ കുടുംബാരോഗ്യത്തിലെ ആശാവർക്കേഴ്സ്, നഴ്സസ് എന്നിവരുടെ സജീവ സേവനം ഉണ്ടാ യിരുന്നു.