തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ ണ് മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ്. മുണ്ടക്കയം സെൻറ് ജോസ ഫ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നസീബ് ഒരു രസത്തിനായി ആരംഭിച്ച തുടർച്ചയായുള്ള പന്ത് തട്ടലാണ് റെക്കോർഡിന് അർഹനാക്കിയത്.
മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ് ഷൈൻ്റെ ഇന്ത്യ ബുക്ക് ഓഫ് റി ക്കോർഡിലേയ്ക്ക് കയറി കൂടിയ ബാറ്റിൽ പന്ത് കൊണ്ട് തീർത്ത ടാപ്പിംഗ് ബോൾ വിസ്മയമാണ്. മുണ്ടക്കയം സെൻ്റ് ജോസഫ്  ഗേൾസ് ഹൈസ്കൂളിലെ 7-ാം ക്ലാസ്സ് വിദ്യാർ ത്ഥിയായ നസീബ് ഒരു രസത്തിനായാണ് പ്ലാസ്റ്റിക്ക് ക്രിക്കറ്റ് ബാറ്റിൽ ടെന്നിസ് പന്ത് നി ർത്താതെ തട്ടി തുടങ്ങിയത്.ആദ്യം 15 തവണയിൽ തുടങ്ങിയ പന്ത് തട്ടൽ പിന്നിട് നി ർത്താതെ 3000 ലധികം എത്തി. ബാറ്റിൽ പന്ത് തട്ടലിൻ്റെ എണ്ണം വർധിച്ചതോടെ ഇത് മാതാവ് റെസീനായുടെയും സഹോദരി നജുമായുടെയും ശ്രദ്ധയിൽപ്പെടുകയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന് നൽകാമെന്ന് അഭിപ്രയപ്പെടുകയും, തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ നിർദേശവും മാനദ ണ്ഡങ്ങളും പാലിച്ച് നസീബിൻ്റെ പ്രകടനം മാതാവും സഹോദരിയും ചേർന്ന് മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്ത് അവർക്ക് നൽകി. തുടർന്ന് 15 മിനിറ്റിൽ തുടർച്ചയായി 1889 തവണ ടെന്നീസ് ബോൾ ബാറ്റിൽ തട്ടി ഇന്ത്യ ബുക്ക് ഓഫ് റിക്കോ ഡിൻ്റെ അംഗികാരം നേടി , നസീബ് ഇപ്പോൾ നാട്ടിലെ താരമായി മാറിരിക്കുകയാണ്.
ഏഷ്യൻ ബുക്ക് ഓഫ് റെക്കോസിൻ്റെ അംഗകാരത്തിനായി കാത്തിരിക്കുന്ന നസീബ് പാലക്കാട് കാരൻ സിദ്ധാത്ഥാറിൻ്റെ  റെക്കോർഡ് മറികടന്നാണ് നസീബ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. പഠനത്തിന് ഒപ്പം തന്നെ നസീ കഴിവിനെ പ്രോ ത്സാഹിപ്പിച്ച റെക്കോർഡ് തലത്തിൽ എത്തിച്ചതിൽ അഭിമാനത്തോടെയാണ് കാണാ ൻ കഴിയുന്നത് എന്ന് മാതാപിതാക്കളും പറയുന്നു.
സാധാരണ കുടുംബത്തിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ട് തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ നസീബിന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന തിന് ഒപ്പം തന്നെ ആദരിക്കാനും നാട്ടുകാർ ഒന്നടങ്കമാണ് വീട്ടിൽ എത്തുന്നു. നസീ ബിന് ഇനിയും ഉയരങ്ങൾ എത്തുവാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കമൊന്നും അതിനായുള്ള പിന്തുണ നൽകുമെന്നും  നാട്ടുകാർ പറയുന്നു.
മികച്ച ഫുട്ബോളർ കൂടിയായ നസീബ് കായിക മത്സരങ്ങളിൽ നിരവധി സമ്മാന ങ്ങളും നേടിയിട്ടുണ്ട്. ഇനിയുള്ള ലക്ഷ്യം ഗിന്നസ് വേൾഡ് റെക്കോർഡ് ആണെന്നും അതിനായുള്ള പരിശ്രമത്തിലാണ് നസീബ്.പിന്തുണയുമായി പിതാവ് ഷൈനും, മാതാവ് റസീനായും, സഹോദരി നജുമമോളും, നാട്ടുകാരും ഒപ്പം ഉണ്ട്.