കൈകരുത്ത് കൊണ്ട് വോളിബോളിൽ കാഞ്ഞിരപ്പള്ളിയുടെ പ്രതാപം വീണ്ടെടുക്കാ ൻ മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ 20 ലക്ഷത്തോളം രൂപ ചെലവിൽ നിർ മ്മിച്ച വോളിബോൾ അക്കാദമിയും മിനി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് വി യു ഷറഫലി വോളിബോൾ അക്കാദമി നാടിനു സമർപ്പിച്ചു.. തുടർന്ന് പ്രദർശന മത്സരങ്ങളും അരങ്ങേറി. മുൻ ഇന്ത്യൻ താരം പി എസ് അബ്ദുൽ റസാഖിൻ്റെ നേതൃത്വത്തിൽ പുരുഷൻമാർക്കും വനിതകൾക്കും വോളിബോളിൽ സ്ഥിരമായി പരിശീലനം നൽകുകയാണ് മൈക്ക വോളിബോൾ അക്കാദമിയുടെ ലക്ഷ്യം. യുവ വോളിബോൾ താരങ്ങളെ വാർത്തെടുക്കുക എന്നതിനൊപ്പം വോളിബോൾ രംഗത്തെ കാഞ്ഞിരപ്പള്ളിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
വോളിബോൾ അക്കാദമിക്ക് പുറമെ
മൈക്ക സ്കൂളിൻ്റെയും, മൈക്ക വോളി ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച മിനി സ്റ്റേഡിയത്തിൻ്റെയും ഉദ്ഘാടനം നടന്നു