മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം; നിയമനവും വിസയും ടിക്കറ്റും സൗജന്യം

Estimated read time 1 min read

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം; നിയമനവും വിസയും ടിക്കറ്റും സൗജന്യം, പരിശീലന കാലയളവിൽ സ്റ്റൈപ്പന്റും

ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജ യകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക്‌ യാത്ര തിരിക്കാൻ സാധിക്കും.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌  നഴ്സുമാരു ടെ സൗജന്യ നിയമനം നടത്തുന്നു. നിലവിൽ 60 ഒഴിവുകളാണുള്ളത്. നഴ്സിങ്ങിൽ ഡി പ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ചുരുങ്ങിയത് ഒരു വർഷം പ്രവൃത്തി പരിചയവുമുള്ളവ ർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 35 വയസ്സ്.

ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പു വരുത്തുന്നതിനായി IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവ രെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയി ൽ ആറ് മാസത്തെ സൗജന്യ പരിശീലനം നൽകും. ജൂലൈ മാസത്തിൽ ആരംഭിച്ച് ഡി സംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർ ക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക്‌ യാത്ര തിരിക്കാൻ സാധിക്കും. പ രിശീലന കാലത്തു 15000 രൂപ വീതം പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. വിസ, എ യർ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.

ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി https://odepc.kerala.gov.in/aurora/ എന്ന വെബ് പേജ് സന്ദർശിക്കുക. കൂടാതെ ബയോ ഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ [email protected] എന്ന ഇമെ യിൽ വിലാസത്തിലേക്ക് അയക്കുകയും വേണം. അപേക്ഷിക്കേണ്ട അവസാന തീയ തി 2024 മേയ് 09. ഫോൺ -0471-2329440/41/42/43/45; മൊബൈൽ 77364 96574

You May Also Like

More From Author

+ There are no comments

Add yours