വൃക്ഷ തൈകൾ പിഴുത് ആറ്റിൽ ഒഴുക്കി ജനങ്ങളുടെ പ്രതിഷേധം

Estimated read time 0 min read

ജനവാസ മേഖലയായ പെരുവന്താനം പഞ്ചയത്തിൻ്റെ എട്ടാം വാർഡായ മൂഴിക്കൽ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ ആഗോള പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷ തൈകൾ പിഴുത് ആറ്റിൽ ഒഴുക്കി ജനങ്ങളുടെ പ്രതിഷേധം. മൂഴികൽ കോസ്‌വേ ജംഷനിൽ രാവിലെ പ്രദേശത്തെ മുഴുവൻ ജനങ്ങളും ഒന്നിച്ചു ചേർന്നായിരുന്നു പ്രതിഷേധ പരിപാടി. യോഗത്തിൽ പെരുവന്താനം പഞ്ചയത്ത് വൈസ് പ്രസിഡന്റ് ബൈജു എള്ളക്കാട്ട് അധ്യക്ഷത വഹിച്ചു. ഊരു മൂപ്പൻ പി പി രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. ഷിമ്പു കുറുമ്പനക്കൽ, ദിവകരൻ പുത്തൻപുരയ്കൽ രഘുനാഥൻ തട്ടാർത്ത് റോണി പറപ്പളികുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

More From Author

+ There are no comments

Add yours