ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊ മിനിക്സ് കത്തീദ്രൽ. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യ ക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ കത്തീദ്രൽ പരിസരത്തെ വർണാഭ മാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന തിരുനാളാണ് ദനഹാത്തിരുനാൾ.

ഈശോ മിശിഹായാകുന്ന വെളിച്ചത്തെ സൂചിപ്പിച്ചുകൊണ്ട് അലങ്കരിക്കപ്പെട്ട പിണ്ടി യിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരി തെളിച്ചു. ഈശോയാകുന്ന വെളിച്ച ത്തിൽ സഞ്ചരിക്കുന്ന യാത്രക്കാരാണ് യഥാർത്ഥ ലക്ഷ്യത്തിലെത്തിച്ചേരുന്നതെന്നും ചുവടുകൾ തെറ്റാതെ വഴി തെളിക്കുന്ന ഈശോയാകുന്ന പ്രകാശം നമ്മുടെ ജീവിത ത്തിൻ്റെ സമസ്ത മേഖലകളെയും പ്രകാശിപ്പിക്കേണ്ടതുണ്ടെന്നും മാർ ജോസ് പുളിക്കൽ നല്കിയ തിരുനാൾ സന്ദേശത്തിൽ അനുസ്മരിപ്പിച്ചു. റംശ നമസ്കാരത്തിന് രൂപത പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം കാർമികത്വം വഹിച്ചു.

കത്തീദ്രൽ പള്ളിയിൽ നിന്നാരംഭിച്ച ദനഹാത്തിരുനാൾ പ്രദക്ഷിണത്തിൽ വിളക്കുക ളേന്തി വിശ്വാസികൾ പങ്കുചേർന്നു. കത്തീദ്രൽ ഇടവകയിലെ കുട്ടികളും യുവജനങ്ങ ളും പള്ളി അങ്കണത്തിൽ അവതരിപ്പിച്ച നസ്രാണി കലാരൂപങ്ങളായ മാർഗ്ഗംകളി, പരി ച മുട്ടുകളി എന്നിവ നസ്രാണി പൈതൃകത്തിൻ്റെ ഓർമ്മപ്പെടുത്തലായിരുന്നു. തുടർ ന്ന് നസ്രാണി പലഹാരങ്ങളുമാസ്വദിച്ചാണ് വിശ്വാസികൾ ഭവനങ്ങളിലേക്ക് മടങ്ങി യ ത്. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലന കേന്ദ്രമായ സുവാറ, നസ്രാണി മാർഗ്ഗം കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓർമ്മയിലെ ദനഹാ എന്ന പേരിൽ ദനഹാ തിരുനാളാചരണാനുഭവങ്ങൾ പങ്കു വയ്ക്കുന്നതിന് രൂപതാ തലത്തിൽ അവസ രമൊരുക്കിയിരുന്നു.

കത്തീദ്രലിലെ ക്രമീകരണങ്ങൾക്ക് വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗ്ഗീസ് പരിന്തിരി ക്കൽ, ഫാ. ആൻ്റോ പേഴുംകാട്ടിൽ, ഫാ. ജയിംസ് മുളഞ്ഞനാനിക്കര, സന്യാസിനികൾ, വിശ്വാസ ജീവിത പരിശീലകർ, വിവിധ സംഘടന പ്രതിനിധികൾ, യുവജനങ്ങൾ എന്നിവർ നേതൃത്വം നല്കി.