വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം: ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​കര​ണ​ങ്ങ​ള്‍ ന​ശി​ച്ചു

Estimated read time 0 min read
Share :

വോ​ര്‍​ട്ടേ​ജ് കൂ​ടി കാ​ഞ്ഞി​ര​പ്പ​ള്ളി ആ​നി​ത്തോ​ട്ടം മേ​ഖ​ല​യി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​കര​ണ​ങ്ങ​ള്‍ ന​ശി​ച്ചു. ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ ജാ​സ​ര്‍ ഇ. ​നാ​സ​റി​ന്‍റെ ക​ട​യി​ലെ സിസി​ടി​വി കാ​മ​റ, ബ​ൾ​ബു​ക​ള്‍, ചാ​ര്‍​ജ​റു​ക​ള്‍ എ​ന്നി​വ ന​ശി​ച്ചു. ആ​നി​ത്തോ​ട്ടം ബി​ജി മോ​തീ​ന്‍​പ​റ​മ്പി​ല്‍, ആ​നി​ത്തോ​ട്ടം ഷാ​ജി തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ വീ​ടു​ക​ളി​ലെ ടി​വി, മി​ക്‌​സി, മ​റ്റ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ന​ശി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.35ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​നി​ത്തോ​ട്ടം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലെ ന്യൂ​ട്ട​ര്‍ ക​ത്തി​ന​ശി​ച്ച​താ​ണ് വോ​ള്‍​ട്ടേ​ജ് കൂടാന്‍ കാ​ര​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.സംഭവത്തിൽ കെ​എ​സ്ഇ​ബി അധികൃതർ സംഭവിച്ച നാശനഷ്ടത്തിനു നഷ്ട പരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours