പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം

0
136
പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ നിർമിച്ച ഭി ന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് 426 ചതുരശ്ര അടി കെട്ടിടം പണിതത്. രണ്ടു ശുചിമുറികളാണുള്ളത്.ചടങ്ങിൽ പഞ്ചായ ത്തംഗം സിന്ധു മോഹൻ, സ്‌കൂൾ മാനേജർ ഫാ. ജിയോ കണ്ണംകുളം, പ്രധാനാധ്യാപക ൻ ഷിനോജ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് സിജോ മോളോ പറമ്പിൽ എന്നിവർ പ ങ്കെടുത്തു.