കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാം ഘട്ടത്തിന് 5.39 കോടിയുടെ ടെണ്ടര്‍ അം ഗീകാരമായതായി  ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കോടതി സമുച്ചയ ത്തിന് ആദ്യഘട്ടമായി 2 കോടി ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ ത്തിച്ചു വന്നിരുന്നത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1 & 2 എന്നിവയും മുന്‍സിഫ് കോടതിയുമാണ്. അവയുടെ സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സം സ്ഥാനത്ത് പോസ്‌കോ കോടതികള്‍ അടക്കം പുതിയ കോടതികള്‍ അനുവദിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുത്തുള്ള നിര്‍മ്മാണമാണ് നടക്കുന്നത്.

ചുറ്റുമതില്‍ കെട്ടുന്നതിനുള്ള തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ അതിര്‍ ത്തി നിര്‍ണ്ണയിക്കുന്ന ജോലികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്. ഉടന്‍ അതും പൂര്‍ത്തിയാക്കി ചുറ്റുമതില്‍ നിര്‍മ്മാണവും ഇതോടൊപ്പം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.