എരുമേലി വാവർ സ്മാരക ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചി കരമായ ഭക്ഷണമൊരുക്കുന്ന തിരക്കിലാണു് ഇപ്പോഴും ജനത്തക്ക .ഓരോ ദിവസ ത്തേ യും സർക്കാർ മെനു അനുസരിച്ച് 400 വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്നത്. ഏ തു ബുദ്ധിമുട്ടിലും ചിരിക്കുന്ന മുഖവുമായി വിദ്യാർത്ഥികളെ എല്ലാം സ്വന്തം മക്കളാ യി കണ്ടു കൊണ്ടാണു ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പി കൊടുക്കുന്നതും. സ്കൂ ളി ൽ എന്തു പരിപാടി വന്നാലും യാതൊരു മടിയും കുടാതെ നല്ല രുചിയോടു കൂടി എത്ര പേർക്ക് വേണമെങ്കിലും ഭക്ഷണമൊരുക്കുവാൻ ഇവർ തയ്യാറാണെന്ന് സ്കൂൾ ഹെഡ്മി സ്ട്രസ് ഫൗസിയ അസീസ് പറഞ്ഞു.
ജന്നത്തക്കായുടെ സ്കൂളിലെ പാചകം എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ ഏഴിന് ആരംഭിക്കും.ഉച്ചയ്ക്ക് 11.30 ഓടു കുടി നാലു കൂട്ടം കറിയും ചോറും ചൂടുവെള്ളവും റെഡിയാകും.ജന്നത്തക്കായും അധ്യാപകരും ചേർന്ന് ഇത് വിദ്യാർത്ഥികൾക്ക് വിളമ്പി നൽകും.ലോക ഭക്ഷ്യ ദിനത്തിൽ സ്കൂൾ പാചകത്തിൽ 25 വർഷം പൂർത്തീകരിച്ച ജന്നത്താക്കായെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കഴിഞ്ഞ ദിവസം ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഫൗസിയാ ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. നാൽപ്പത്തിയെട്ടാം വയസിലും സ്കൂൾ പാചകകലയിൽ സജീവമായ പനച്ചിയിൽ ജന്നത്തിൻ്റെ ഭർത്താവ് നൗഷാദ്