ചെറുവള്ളിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് സാങ്കേതിക അനുമതി: യുഡിഎഫ് സമരം രാഷ്ട്രീയ നാടകമെന്ന് കേരള കോൺഗ്രസ് (à´Žà´‚ )

2021 ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്‍ വക നടപ്പാലത്തിന് പകരം പൊതു മരാമത്ത് വകുപ്പിന്റെ കീഴില്‍ വാഹനഗതാഗതം സാധിക്കുന്നതരത്തിലുള്ള വലിയ പാലമാണ് നിര്‍മ്മിക്കുന്നത്.

ചെറുവള്ളിയില്‍  പുതിയ പാലം നിര്‍മ്മിക്കുന്നതിന് 9 കോടി 61 ലക്ഷം രൂപയുടെ സാ ങ്കേതിക അനുമതിയായതായി à´—à´µ.ചീഫ് വിപ്പ്  ഡോ.എന്‍.ജയരാജ് അറിയിച്ചു. 2021 ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്‍ വക നടപ്പാലത്തിന് പകരമായി പൊതു à´® രാമത്ത് വകുപ്പിന്റെ കീഴിലുള്ള വലിയ പാലമാണ് നിര്‍മ്മിക്കുന്നത്. പുനലൂര്‍ മൂവാ റ്റു പുഴ സംസ്ഥാനപാതയിലെയും മണിമല പഴയിടം റോഡിലെ സ്ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് ഇതോടെ സാധ്യമാകുന്നത്.  1970 കാലഘട്ടത്തില്‍ നിര്‍മ്മിച്ച നടപ്പാലം വാഹനഗതാഗതത്തിന് ഉപയോഗിക്കാന്‍ സാധ്യ മല്ലായിരുന്നു.

രണ്ട് മീറ്ററില്‍ താഴെ മാത്രം വീതിയുളള അതിലൂടെ പരമാവധി ഓട്ടോറിക്ഷ മാത്രമാ ണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. പുതിയ പാലം വരുന്നതോടെ വലിയ വാഹനങ്ങള ടക്കം ഗതാഗതം ചെയ്യാന്‍ സാധിക്കും. പാലം പൊളിഞ്ഞുപോയതില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് പൊതുമരാമത്ത്, ധനകാര്യം, റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക യും അവരുടെ കൂടെ പ്രത്യേക പരിഗണനയിലാണ് തുക അനുവദിച്ചത്. ഇത് സംബ ന്ധിച്ച് നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചിരുന്നു. പുതിയ വലിയ പാലത്തി നു ള്ള ഡിസൈന്‍ തയാറാക്കുന്നതിന്റെ ഭാഗമായിട്ടുള്ള മണ്ണ് പരിശോധന മണിമലയാ റ്റിലെ ജലനിരപ്പ് ഉയര്‍ന്ന് നിന്നതിനാല്‍ തടസം നേരിട്ടതിലാണ് സാങ്കേതി അനുമതി വൈകിയത്. എത്രയും വേഗം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണികള്‍ ആരംഭി ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.

യുഡിഎഫ് സമരം രാഷ്ട്രീയ നാടകമെന്ന് കേരള കോൺഗ്രസ് (എം )
ചെറുവള്ളി. 2021 ലെ പ്രളയത്തിൽ തകർന്ന ചെറുവള്ളി പാലം പുനർ നിർമ്മിക്കണ മെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം യുഡിഎഫ് നടത്തിയ സമരം രാഷ്ട്രീയ നാടകം ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കേരള കോൺഗ്രസ്(എം) ചിറക്കടവ് മണ്ഡ ലം കമ്മിറ്റി ആരോപിച്ചു.
പാലത്തിന്റെ പുനർ നിർമ്മാണത്തിന് ഗവ. ചീഫ് വിപ്പും എംഎൽഎയും ആയ ഡോ. എൻ. ജയരാജ് നിരന്തരം നടത്തിയ ശ്രമത്തിന്റെ ഫലമായി 9 കോടി 61 ലക്ഷം രൂപയു ടെ സാങ്കേതി അനുമതി ലഭിച്ചിട്ടുള്ളതാണ്. ടെൻഡർ നടപടികളിലേക്ക് കടക്കുന്നതി ന് ആവശ്യമായ  ടെക്നിക്കൽ കമ്മിറ്റി ഈയാഴ്ച യോഗം ചേർന്ന് അന്തിമ അനുമതി നൽ കും എന്ന് അറിഞ്ഞാണ് യുഡിഎഫ് സമര നാടകവുമായി എത്തിയത്. പാലത്തിന് തു ക അനുവദിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ട് യുഡിഎഫ് നടത്തിയ സമരം രാ ഷ്ട്രീയ നാടകം ആണെന്നും, തങ്ങൾ നടത്തിയ സമരത്തിന്റെ ഫലമായാണ് സാങ്കേ തിക അനുമതി ലഭിച്ചതെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെടുമെന്നും മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ഒരു പ്രതിഷേധ യോഗം നടത്തിയതിന്റെ പേരിൽ അടിയന്തര കമ്മിറ്റി കൂടി സാങ്കേ തിക അനുമതി നൽകിയ ചരിത്രം കേരളത്തിൽ ഇല്ലെന്നും, നടപടിക്രമങ്ങൾ എല്ലാം നേരത്തെ തന്നെ പൂർത്തിയാക്കിയതാണെന്നും  കേരള കോൺഗ്രസ്(എം) ചിറ ക്കടവ് മണ്ഡലം കമ്മിറ്റി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഷാജി നല്ലപ്പറമ്പിലെ അധ്യക്ഷ തയി ൽ കൂടി യോഗത്തിൽ ഷാജി പാമ്പൂരി, അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ എബ്രഹാം, ഫിനോ പുതുപ്പറമ്പിൽ, ജയിംസ് ഈപ്പൻ,റിച്ചു സുരേഷ്, മാത്യുകുട്ടി തൊമ്മിതാഴെ , സണ്ണി ഞള്ളിയിൽ, ജയിംസ് കുന്നപ്പള്ളി, ടോമി പാമ്പൂരി, ഷിബു വയലിൽ, തോമസ് പാട്ടത്തിൽ,തോമസ് ഒ. റ്റി,ലിജോ കുന്നപ്പള്ളി, ടോമി അരീക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.