കാഞ്ഞിരപ്പളളി എരുമേലി റോഡിൽ 26ാം മൈലിന് സമീപം വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം.ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷം പാറ ത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയാ യായിരുന്നു അമൽ ഷാജി. എതിരെ വന്ന ലോറിയുമായി സ്കൂട്ടർ കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ അമലിനെ സമീപത്തെ മേരീക്വീൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇടുക്കി പെരുവന്താനം സ്വദേശിയായ വിദ്യാർത്ഥി കോളജിലേക്ക് പോകുവഴിയായിരുന്നു അപകടം. അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് കെമി ക്കൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. നിലവിൽ ഇവർ പാറത്തോട്ടിൽ വാടകക്ക് താമസിക്കുകയാണ്.

+ There are no comments
Add yours