എരുമേലി ചന്ദനക്കുട ഘോഷയാത്രയും , പേട്ടതുള്ളലും മുൻനിർത്തി 11, 12 തീയതികളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11 വ്യാഴം വൈകുന്നേരം നാല് മുതൽ 12 വെള്ളി രാത്രി എട്ട് വരെ ആണ് കർശന നിയന്ത്രണം

⁠കാഞ്ഞിരപ്പളളി ഭാഗത്തുനിന്നും റാന്നി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾപമ്പ് ജംഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് -പതാലിപ്പടി (അമ്പലത്തിനു പുറകുവശം ) കരിമ്പിൻതോട് ചെന്നു മുക്കട വഴി പോകുക.

കാഞ്ഞിരപ്പളളി കുറുവാമൂഴി ഭാഗത്തുനിന്നും എരുമേലി മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകേണ്ടവാഹനങ്ങൾ കൊരട്ടിപാലത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പാറമട മഠം പടി വഴി പോകുക

മുണ്ടക്കയം ഭാഗത്തുനിന്നും റാന്നി പത്തനംതിട്ട ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പ്രോപ്പോസ് – MES – മണിപ്പുഴ വന്ന് ഇടത്തോട്ടു തിരിഞ്ഞ് കനകപ്പലം വന്നു പോകുക

⁠റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മുക്കട റബ്ബർ ബോർഡ് ജംഷനിൽ നിന്നും ഇടത്തോട്ടുതിരിഞ്ഞു ചാരുവേലി കരിക്കാട്ടൂർ സെന്റർ -പഴയിടം- ചിറക്കടവ് വഴി പോകുക.

പമ്പാവാലി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ MES COLLEGE ജംഷനിൽ നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പോകുക.

⁠ ⁠പമ്പാവാലി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ MES COLLEGE ജംഷനിൽ നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമടയിൽ – പുലിക്കുന്ന് വഴി പോകുക.