കറിക്കാട്ടൂർ: ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിച്ചു. പാലാ രൂപതയുടെ മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്‍റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബ ലിയോടു കൂടി ആഘോഷ പരിപാടികളുടെ തുടക്കമായി. തുടർന്ന് സ്നേഹവിരുന്നും ജൂബിലിറാലിയും നടത്തി. വജ്രജൂബിലി സമാപന സമ്മേളനത്തിൽ സിഎംഐ സെന്‍റ് ജോസഫ്  കോട്ടയം പ്രോവിൻസിന്‍റെ പ്രൊവിൻഷ്യൽ റവ.ഡോ. അബ്രഹാം വെട്ടി യാ ങ്കൽ സിഎംഐ അധ്യക്ഷത വഹിക്കുകയും ജൂബിലി സ്മാരക കവാടം ഉദ്ഘാടനം ചെ യ്യുകയും ചെയ്തു. ആന്‍റോ ആന്‍റണി എംപി സമ്മേളന ഉദ്ഘാടനവും ജൂബിലി ആഘോ ഷങ്ങളുടെ ഭാഗമായി നിർമിച്ച സ്നേഹഭവനത്തിന്‍റെ താക്കോൽ ദാനം നിർവഹിക്കു കയും ചെയ്തു.

കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സിഎംഐ, പ്രിൻസിപ്പൽ ഫാ. മാത്യു ജോർജ് സിഎംഐ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.എസ്. എമേഴ്സൺ, പഞ്ചായത്ത് മെംബർ സിറിൽ തോമസ്, വൈസ് പ്രിൻസിപ്പൽ ടോം ജോൺ, മുൻ മാനേജരും പൂർവ അധ്യാപക പ്രതിനിധി ഫാ. ജോർജ് വയലിൽ കളപ്പുര സിഎംഐ, മുൻ അധ്യാപകൻ കെ.പി. സജി, പിടിഎ പ്രസിഡന്‍റ് ഫ്രാൻസിസ് വർഗീസ്, ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ജേക്കബ് തോമസ് ബിനോയി വർഗീസ്, അമല പോൾ എന്നിവർ പ്രസംഗി ച്ചു.

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും കാഞ്ഞിരപ്പള്ളി രൂപത വികാരി ജന റാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സിഎംഐ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യാ തിഥിയായിരുന്നു. സിഎംഐ ജനറൽ എഡ്യുക്കേഷണൽ കൗൺസിലർ ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ടോം ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.എസ്. എമേഴ്സൺ, പിടിഎ പ്രസിഡന്‍റ് ഫ്രാ ൻസിസ് വർഗീസ്, മുൻ ഹെഡ്മാസ്റ്റർ ജേക്കബ് തോമസ്, അധ്യാപക പ്രതിനിധികളായ റിനുമോൾ മാത്യു, റോസമ്മ ജോർജ്, പ്രീത സി. റോസ്, സ്കൂൾ ചെയർമാൻ കെ. ഗുരുപ്ര സാദ്, സ്റ്റാഫ് സെക്രട്ടറി ഗ്രേസിക്കുട്ടി ജോൺ എന്നിവർ പ്രസംഗിച്ചു.ദീർഘകാല സേവ നത്തിനുശേഷം സർവീസിൽ നിന്നു വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു ജോ ർജ് സിഎംഐ, അധ്യാപകരായ ടി.ഡി. ജോസഫ്, വർഗീസ് മാത്യു എന്നിവർക്കുള്ള  യാത്രയയപ്പും  നടത്തി.