തോട്ടംഭൂമിയിൽ കെട്ടിടനിർമ്മാണം അനുവദിക്കാം: ഹൈക്കോടതി

0
651
കൊച്ചി: റെവന്യൂ രേഖകളിൽ തോട്ടം ഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കെട്ടിട നിർമാണ അപേക്ഷകൾ പരിഗണിക്കാൻ തടസ്സമല്ല എന്ന് കേരള ഹൈക്കോടതി. കാഞ്ഞിരപ്പളളി – കൂവപ്പള്ളി സ്വദേശി ജൈസമ്മ തോമസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജൈസമ്മ കെട്ടിട നിർമാണത്തിനായി നൽകിയ അപേക്ഷ തോട്ടം ഭൂമിയാണെന്ന് കാട്ടി പഞ്ചായത്ത് തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. റവന്യൂ രേഖകളിൽ തോട്ടം ഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കെട്ടിട നിർമാണ അപേക്ഷ തള്ളാൻ മതിയായ കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ്റെ ഉത്തരവ്. മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന വിധിയാണിത്. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ആദിൽ പനച്ചയിൽ ഹാജരായി.