ഏഴരപ്പതിറ്റാണ്ടു കാലമായി കറിക്കാട്ടൂർ ഗ്രാമത്തിന്‍റെ വിജ്ഞാന ദീപമായ സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ (സിസിഎം) വജ്രജൂബിലി ആ ഘോഷസമാപനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും 10, 11 തീയതി ക ളിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. 10ന് രാവിലെ 10ന് പാലാ മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ കൃതജ്ഞതാ സമൂഹബലി അർ പ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് ജൂബിലി റാലി നടക്കും. തുടർന്ന് രണ്ടിന് നടക്കുന്ന വജ്രജൂ ബിലി സമാപന സമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം സെന്‍റ് ജോസഫ്സ് പ്രോവിൻസ് പ്രൊവിൻഷ്യാൾ റവ.ഡോ. അബ്രഹാം വെട്ടി യാങ്കൽ സിഎംഐ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്ര ഭാഷണം നടത്തും. ജൂബിലിയുടെ ഭാഗമായി നിർമിച്ച സ്നേഹ ഭവനത്തിന്‍റെ താക്കോ ൽദാനം ആന്‍റോ ആന്‍റണി എംപി നിർവഹിക്കും. കോട്ടയം സിഎംഐ സെന്‍റ് ജോസ ഫ് എഡ്യുക്കേഷൻ കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ അ നുഗ്രഹ പ്രഭാഷണം നടത്തും. സിസിഎം സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സി എംഐ, പ്രിൻസിപ്പൽ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, മണിമല പഞ്ചായ ത്ത് പ്രസിഡന്‍റ് ജെയിംസ് പി. സൈമൺ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോ ക്ക് പഞ്ചായത്തംഗം കെ.എസ്. എമേഴ്സൺ, പഞ്ചായത്തംഗം സിറിൽ തോമസ്, കോട്ടയം ഹയർസെക്കൻഡറി എഡ്യുക്കേഷൻ റീജിയണൽ ഡെപ്യുട്ടി ഡ‍യറക്ടർ കെ.ആർ. ഗിരി ജ, കോട്ടയം എഡ്യുക്കേഷൻ ഡെപ്യുട്ടി ഡയറക്ടർ സുബിൻ പോൾ, കാഞ്ഞിരപ്പള്ളി എഡ്യുക്കേഷണൽ ഓഫീസർ ഇ.ഡി. രാകേഷ്, കറുകച്ചാൽ അസിസ്റ്റന്‍റ് എഡ്യുക്കേ ഷണൽ ഓഫീസർ കെ.കെ. ഓമന, സിസിഎം സ്കൂൾ വൈസ് പ്രിൻസിപ്പൽ ടോം ജോ ൺ, പിടിഎ പ്രസിഡന്‍റ് ഫ്രാൻസീസ് വർഗീസ്, ജൂബിലി കൺവീനർ ജേക്കബ് തോമസ്, ഫാ. ജോർജ് വയലിൽ കളപ്പുര സിഎംഐ, കെ.പി. സജി എന്നിവർ പ്രസംഗിക്കും.

11ന് രാവിലെ 10ന് നടക്കുന്ന സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും കാഞ്ഞി രപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെ യ്യും. സിസിഎം സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സിഎംഐ അധ്യക്ഷത വഹി ക്കും. സിഎംഐ ജനറൽ എഡ്യുക്കേഷണൽ കൗൺസിലർ ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തും. സീനിയർ അസിസ്റ്റന്‍റ് ഷൈനി ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. വൈസ് പ്രിൻസിപ്പൽ ടോം ജോൺ, മണിമല പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് പി. സൈമൺ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പ ഞ്ചായത്തംഗം കെ.എസ്. എമേഴ്സൺ, പഞ്ചായത്തംഗം സിറിൽ തോമസ്, പിടിഎ പ്രസി ഡന്‍റ്  ഫ്രാൻസീസ് വർഗീസ്, ഗ്രേസിക്കുട്ടി ജോൺ തുടങ്ങിയവർ പ്രസംഗിക്കും.സർവീ സിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഫാ. മാത്യു ജോർജ് മംഗലത്തുകരോട്ട് സിഎം ഐ, അധ്യാപകരായ വർഗീസ് മാത്യു, ടി.ഡി. ജോസഫ് എന്നിവർക്ക് യാത്രയയപ്പ് നൽ കും. തുടർന്ന് 1.30ന് വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും.

പ്രിൻസിപ്പൽ ഫാ. മാത്യു ജോർജ് മംഗലത്തുകരോട്ട് സിഎംഐ, വൈസ് പ്രിൻസിപ്പൽ ടോം ജോൺ,ജൂബിലി കൺവീനർ ജേക്കബ് തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സോജി പി. മാത്യു, ജോയിന്‍റ് കൺവീനർ കെ.പി. സജി എന്നിവർ പത്രസമ്മേളന ത്തി ൽ പങ്കെടുത്തു.