എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസക്കിന് സ്വീകരണം നൽകി

Estimated read time 0 min read

എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസ ക്കിൻ്റെ കോന്നി നിയോജക മണ്ഡലം പര്യടനം. കോട്ടയം അന്തിച്ചന്തയിൽ കെ.യു ജെ നീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു.എ ൽഡിഎഫ് നേതാക്കളായ പി.ജെ അജയകുമാർ, ശ്യാംലാൽ,പ്രൊഫ.കെ മോഹൻകുമാ ർ, പി.എസ് കൃഷ്ണകുമാർ, വി മുരളീധരൻ, ജിജോ മോഡി, സി.കെ അശോകൻ, കെ. ആർ. ജയൻ, രാജു നെടുംപുറം എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വീണാ ജോർജ് സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എൽഡിഎഫ് നേതാക്കളായ ചിറ്റയം ഗോപകുമാർ രാജു ഏബ്രഹാം, ബാബു ജോർജ്, പി ആർ ഗോപിനാഥൻ, സി കെ അശോകൻ, എം.പി മണിയമ്മ, കെ എൻ സ ത്യാനന്ദപണിക്കർ, മിനി മോഹൻ, എ ദീപകുമാർ, സുമതി നരേന്ദ്രൻ, എസ് അജിത്, റ്റി തുളസീധരൻ, സന്തോഷ് കൊല്ലൻ പടി, എ.കെ ദേവരാജൻ, രാജൻ ഉണ്ണിത്താൻ, സുഭാ ഷ് കുമാർ, വിജയാ വിൽസൺ, ബി രാജേന്ദ്രൻപിള്ള, മങ്ങാട് സുരേന്ദ്രൻ, ആർ ഹനീ ഷ്, എസ് അജിത്, മിനി സോമൻ, കെ.പി ശിവദാസ്, കെ.ശ്രീകുമാർ, വർഗ്ഗീസ് ബേബി , രേഷ്മമറിയം റോയി എന്നിവർ സംസാരിച്ചു.

കർഷകരും കർഷക തൊ ഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുള്ളവർ ഐസക്കിന് വി ജയാശംസകൾ നേരാനെത്തി.നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ സ്ഥാനാർഥി എത്തിയതോടെ വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയിൽ തോമസ് ഐസക്കിനെ വരവേറ്റു. കോന്നി മണ്ഡലത്തിലെ പ്രമാടം, അരുവാപ്പുലം, കലഞ്ഞൂർ, ഏനാദിമംഗലം പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം മണ്ണാറ്റൂരിൽ പര്യടനം സമാപിച്ചു.

You May Also Like

More From Author