ഗൃഹനാഥൻ്റെ ചികിൽസയ്ക്ക് കുടുംബത്തിനു കൈത്താങ്ങാവാൻ കൈകോർക്കം

Estimated read time 1 min read
കാഞ്ഞിരപ്പള്ളി പാറക്കടവ് ടോപ്പ് – നരിവേലി റോഡിനു സമീപം വയലിൽ രതീഷ് (55) എന്ന ടാപ്പിംഗ് തൊഴിലാളിയാണ് ചികിത്സക്കു മാർഗ്ഗമില്ലാതെ വിഷമിക്കുന്നത്. വർഷങ്ങളായി ടാപ്പിംങ്ങ് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന രതീഷിന്   പ്രമേ ഹവും രക്തസമ്മർദവും ബാധിച്ച് ചികത്സയിലായിരുന്നു ജീവിതം തുടർന്നിരുന്നത്. തുടർ പരിശോധനയിൽ വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തി ചികിത്സയിൽ ആയിരുന്നു. നാലുമാസം മുമ്പ് രോഗം കൂടുതൽ കഠിനമായതോടെ കോട്ടയം മെഡി ക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രതീഷിന്റെ  ഇരു വൃക്കകളും പൂർണമായി പ്രവർത്തനരഹിതമായതായി കണ്ടെത്തിയത്. അന്നു മുതൽ ആഴ്ചയിൽ രണ്ടു തവണ വീതം ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു.
കൂലി വേല ചെയ്തു  കുടുംബം പുലർത്തിയിരുന്ന രതീഷിന് വരുമാനം മുടങ്ങിയതോ ടെ ചികത്സക്കായി യാതൊരു മാർഗ്ഗവുമില്ലാത്ത നിലയിലുമായി. ചികത്സക്കും നിത്യ ചിലവിനുമുള്ള  ആവശ്യത്തിന്  അയൽക്കാരെ  ആശ്രയിക്കേണ്ട പരിതാപകരമായ അവസ്ഥയിലാണ് ഇവർ. സ്വന്തമായി ഒരു വീടില്ലാത്തതും ഇവരെ ഏറെ പ്രയാസപ്പെടു ത്തുന്നു. ഇപ്പോൾ താമസിക്കുന്ന വീട് പോലും സ്വന്തമല്ല. മരുന്നുകൾക്കു മാത്രം ദിവ സേന 250 രൂപയോളം വേണം. ഇതുകൂടാതെ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നതിനുള്ള പണവും കണ്ടെത്താൻ ഇവർക്ക് മാർഗ്ഗമില്ല.  രതീഷിന്റെ ഭാര്യ അനിത രതീഷിന്റെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഫോൺ  അനിത രതീഷ് 9562452213
കേരള ഗ്രാമീൺ ബാങ്ക് കാഞ്ഞിരപ്പള്ളി 
അക്കാണ്ട് നമ്പർ 
40546100004988
IFC code -KLGB 0040546

You May Also Like

More From Author