കാഞ്ഞിരപ്പള്ളി : മനുഷ്യരെ ആക്രമിച്ചു കൊല്ലുന്ന വന്യ മൃഗങ്ങളെ മാനസികമായി പോലും പീഡിപ്പിക്കുവാൻ പാടില്ല എന്ന മനോഭാവത്തിൽ വനപാലകരും നിയമ പാല കരും ഭരണ കർത്താക്കളും ഉള്ള നാട്ടിൽ സാധാരണ മനുഷ്യർ എങ്ങനെ ജീവിക്കു മെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ. മ നുഷ്യ ജീവന് വില കൽപ്പിക്കാത്ത നിയമങ്ങൾ കൊണ്ട് എന്തു പ്രയോജനമെന്നും അദ്ദേ ഹം ചോദിച്ചു. സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ പൊ ലിയുന്നത് ആവർത്തിച്ചു വരുന്ന സാഹചര്യത്തിൽ, വർധിച്ചു വരുന്ന വന്യ മൃഗ ആക്ര മണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺ ഗ്ര സ്‌ കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ.

കത്തിഡ്രൽ ഗ്രോട്ടോ ജംഗ്ഷനിൽ നിന്നാരംഭിച്ച് കുരിശുകവല, പേട്ട ജംഗ്ഷൻ ചുറ്റി തിരികെ ഗ്രോട്ടോ ജംഗ്ഷനിൽ സമാപിച്ച റാലിയിൽ പന്തം കൊളുത്തിക്കൊണ്ട് രൂപ തയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ നൂറുകണക്കിന് അംഗങ്ങൾ പങ്കെടു ത്തു.

രൂപത പ്രസിഡന്റ്‌ ജോമി കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. മാത്യു പാലക്കുടി, ഭാരവാ ഹികളായ ജോസഫ് പണ്ടാരക്കളം, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകം പ്രായിൽ, ജോജോ തെക്കും ചേരിക്കുന്നേൽ, സിനി ജിബു നീറനാക്കുന്നേൽ, ഫിലിപ്പ് പള്ളിവാതുക്കൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, റെജി കൊച്ചു കരിപ്പാപ്പറമ്പിൽ, മൈ ക്കിൾ കിഴക്കേൽ, അനിത ജസ്റ്റിൻ, ജോസ് മടുക്കക്കുഴി, സാബു വെട്ടുവേലിൽ, ജോ ബിൻ വടക്കേനാത്ത്, സബിൻ ജോൺ, ജോബി കല്ലൂരാത്ത്, ബേബി കണ്ടത്തിൽ, ടോ മിച്ചൻ പാലമുറി, ജോസ് പാനാപ്പള്ളി, തോമസ് ചെമ്മരപ്പള്ളി, ലിസിയാമ്മ വെട്ടിയാ ങ്കൽ, സിനി ബെന്നി പുളിമൂട്ടിൽ, സോണി കോഴിമല, ടിന്റു വിറകൊടിയനാൽ, ബിനോയ്‌ ഇലവത്തിൽ, ജോസ് ഡോമിനിക്…സെബാസ്റ്റ്യൻ കൊല്ലക്കൊമ്പിൽ, ടോം കാലാപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.