കാട്ടാനയുടെ അക്രമണത്തിൽ നിന്ന് രക്ഷപെട്ടോടുന്നതിനിടയിൽ ഗൃഹനാഥന് വീണ് പരുക്ക്. മുണ്ടക്കയം പുഞ്ചവയൽ, പാക്കാനം സ്വദേശി മണിങ്ങാട്ട് എം.കെ പ്രസാദിനാ ണ് പരുക്കേറ്റത്.

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അയൽവാസിയായ വെമ്പേനിക്ക ൽ സിബിയുടെ വീട്ടുമുറ്റത്ത് എത്തിയ ആനയെ ശബ്ദമുണ്ടാക്കി തുരത്താൻ ശ്രമിക്കു ന്ന തിനിടെ ആന പ്രസാദിന് നേരെ തിരിയുകയായിരുന്നു. തുടർന്ന് രക്ഷപെട്ടോടു ന്ന തിനിടയിലാണ് പ്രസാദിന് വീണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 2 ആഴ്ച്ചക്കാലമായി പ്രദേശത്ത് ആനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. നേര ത്തെ ഇവിടെ കിടങ്ങുകളും ഫെൻസിങ്ങും അടക്കുണ്ടായിരുന്നു. ഇത് തകർന്നതോടെ കാട്ടാനയും കാട്ടുപന്നിയും ജനവാസ മേഖലയിൽ കടത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിരിക്കുകയാണ്.