മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉദ്ഘാടനം തെന്നിന്ത്യൻ താര റാണി സമാന്ത മാർച്ച്‌ 2ന് നാടിന് സമർപ്പിക്കുന്നു

Estimated read time 1 min read
ഒരു പതിറ്റാണ്ടിനടുത്ത് തൊടുപുഴയുടെ മനസ്സ് തൊട്ടറിഞ്ഞ്, സമാനതകളില്ലാത്ത പുതുമകളും ഇതുവരെ കാണാത്ത മികവും കൊണ്ട് ഇരുപത്  ലക്ഷത്തിലധികം വരുന്ന ഉപഭോക്തൃ മനസ്സുകളിൽ സ്ഥാനം  ഉറപ്പിച്ച മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇനി ഏറെ വലുതാകുകയാണ്. ജനസമ്മതിയുടെ വലിയ സ്വീകാര്യതയ്ക്കൊപ്പം രാജകീയ പ്രൗഢിയോടെ ഇതാ തൊടുപുഴയുടെ വലിയ മഹാറാണി വരുന്നു. അതെ, തൊടുപുഴ ഇനി രാജകീയം. തൊടുപുഴയുടെ മഹാറാണി നാളിതുവരെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് സമ്മാനിച്ച ലോകോത്തര നിലവാരവും  യഥാർത്ഥ വിലയും ഹൃദയത്തോട് ചേർത്ത തൊടുപുഴയുടെ സ്നേഹത്തിനും അർപ്പിച്ച വിശ്വാസ്യതയ്ക്കും അകമഴിഞ്ഞ നന്ദി ഈ നിമിഷം രേഖപ്പെടുത്തു കയാണ്. മണ്ണിന്റെ നേരറിഞ്ഞ നാടിന് അതുല്യമായൊരു അനുഭവമേകാൻ ഒരുങ്ങുന്ന മികവിന്റെ ഈ വലിയ മഹാറാണി തെന്നിന്ത്യൻ താര റാണി സമാന്ത മാർച്ച്‌ 2 ന് രാവിലെ 10 മണിക്ക് നാടിന് സമർപ്പിക്കുന്ന വിവരം അഭിമാനപൂർവ്വം അറിയിച്ചു കൊള്ളുന്നു.
മധ്യകേരളത്തിലെ ഈ മികവിന്റെ മഹാറാണിക്കൊപ്പം ഇന്ത്യയുടെ നാനാദിക്കിൽ നിന്നുമുള്ള വൈവിദ്ധ്യങ്ങളുടെ വിസ്മയവും  ഒരുമിക്കുകയാണ് നിങ്ങൾക്കായി.
ഉത്‌ഘാടനത്തിനോട് മുന്നോടിയായുള്ള വെഹിക്കിൾ ഫ്ളാഗ്ഓഫ് ബഹു .തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനേഷ് ജോർജ് നിർവഹിച്ചു കൂടാതെ ചടങ്ങിൽ ബഹു .തൊടുപുഴ മുൻസിപ്പാലിറ്റി  6 -ആം വാർഡ് കൗൺസിലർ  അഫ്സൽ ,അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് വി എ ,മഹാറാണി വെഡിങ് കളക്ഷൻസ് ജനറൽ മാനേജർ നിസാർ പഴംപള്ളി ,മറ്റു മാനേജ്‌മെന്റ് അംഗങ്ങളും പങ്കെടുത്തു
ഓരോ വധുവിന്റെയും വസ്ത്ര സങ്കൽപങ്ങൾക്കനുസരിച്ചു യുണീക്ക് ഡിസൈനിലും വ്യത്യസ്ത ട്രെൻഡിലും നിറത്തിലുമുള്ള കല്യാണസാരികൾ, ലഹങ്കകൾ, ഗാഗ്ര ചോളി, ഫ്രോക്കുകൾ, ദാവണി സെറ്റുകൾ എന്നിവയ്‌ക്കൊപ്പം ഓരോ വരന്മാരുടെയും ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ മനസ്സ് നിറയ്ക്കുന്ന ട്രെൻഡും ട്രഡീഷണലും ഒരുമിക്കുന്ന ഷർട്ടുകൾ, മുണ്ടുകൾ തുടങ്ങി വെസ്റ്റേൺ വെയറുകളായ ഷോർട്ട്സ്, ജീൻസ് എന്നിങ്ങനെയുള്ള വസ്ത്രങ്ങളുടെ അപൂർവ്വ ശേഖരം നിങ്ങൾക്കായി മഹാറാണിയിൽ ഒരുക്കിയിരിക്കുന്നു.

You May Also Like

More From Author