കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചാരണാത്ഥം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വാ ഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻ്റ് ജാഥ ക്യാപ്റ്റൻ അൻസാരി പ ത്തനാട് നയിച്ച വാഹന പ്രചാരണജാഥ രാവിലെ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ എസ്ഡി പിഐ കോട്ടയം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി ജില്ലാ നേതൃത്വങ്ങളായ റഷീദ് മുക്കാലി, അൻസിൽ പായിപ്പാട്, മണ്ഡലം നേതൃത്വങ്ങളായ വിഎസ് അഷ്റഫ് ,അലി അക്ബർ സംസാരിച്ചു.വൈകന്നേരം ഏഴിന് പത്താനാട് നടന്ന സമാപന യോഗത്തിൽ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അയ്യൂബ് കൂട്ടിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഫെബ്രവരി 26 ന് തിങ്കളാഴ്ച കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജനമുന്നേറ്റ യാത്ര ഏറ്റു മാനൂരിൽ സ്വീകരണം നൽകി ചങ്ങനാശ്ശേരി പെരുന്ന ബസ്റ്റാൻ്റ് മൈതാനത്ത് സമാപി ക്കും.