പോക്സോ കേസിൽ മുണ്ടക്കയം ഇളങ്കാട് സ്വദേശി അറസ്റ്റിൽ. ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാ രിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനു ശേഷം വിദേ ശത്തു പോയ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു.
ഇതോടെ നാട്ടിലേക്ക് തിരിച്ച ഇയാളെ കഴിഞ്ഞ ദിവസം മുംബൈ എയർപോട്ടിൽ നി ന്നും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.നാട്ടിലെത്തിച്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.