വീടു വെയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് റമദാൻ സമ്മാനമായി ഭൂമി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി

അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്ക് വീട് വെയ്ക്കാൻ ഭൂമി സൗജന്യമായി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി. നൈനാർ പള്ളിയുടെ പരിധിയിലുള്ള 13 ജമാഅത്തുകളുടെ പരിധിയിലുള്ള 55 പേർക്ക് നാലു സെൻറ്റ് വീതം ഭൂമി നൽകുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിലെ വി ല്ലണി നഗറിൽ സെൻട്രൽ ജമാഅത്ത് വില കൊടുത്ത് വാങ്ങിയ രണ്ടരയേക്കർ സ്ഥല മാണു ഇങ്ങനെ നൽകുന്നത്. ബാക്കിയുള്ള മുപ്പതു സെൻറ്റ് സ്ഥലം വാഹന പാർക്കിം ഗിനും സാംസ്ക്കാരിക കേന്ദ്രത്തിനുമായി ഉപയോഗിക്കും.

55 പേർക്ക് റമദാൻ സമ്മാ നമായി അടുത്ത മാസം ഭൂമി കൈമാറുമെന്ന് ജമാഅത്ത് പ്ര സിഡണ്ട് പി എം അബ്ദുൽ സലാം പാറയ്ക്കലും, സെക്രട്ടറി ഷഫീഖ് താഴത്തുവീട്ടിലും പറഞ്ഞു.സ്വകാര്യ വ്യക്തി വില്ലണി 85 ഭാഗത്ത് സംഭാവനയായി നൽകിയ അറുപത് സെൻറ്റ് സ്ഥലം 13 പേർക്കായി നേരത്തെ സെൻട്രൽ ജമാ അത്ത് നൽകിയിരുന്നു.