അവിശ്വാസ പ്രമേയം നടക്കാനിരിക്കെ എരുമേലി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മറിയാമ്മ (സുബി സണ്ണി) രാജി സമർപ്പിച്ചു.കോൺഗ്രസ് പാർട്ടിയിലെ മുൻ ധാരണ പ്രകാരം, 10 മാസത്തെ ഭരണം പൂർത്തിയാക്കിയ എരുമേലി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മറിയാമ്മ (സുബി സണ്ണി) സെക്രട്ടറിക്കാണ് രാജി സമർപ്പിച്ചത്.

കോൺഗ്രസ് തീരുമാനപ്രകാരം ഉമ്മിക്കുപ്പ (വാർഡ് 15) വാർഡ് അംഗം ജിജി മോൾ ആ ണ് അടുത്ത പ്രസിഡന്റ്. അടുത്ത ആറുമാസക്കാലം ജിജിമോൾക്കും അടുത്ത ഊഴം പൊരിയന്മല വാർഡഗം (വാർഡ് 21) ലിസി സജിക്കും അവസാന ഊഴം ഒഴക്കനാട് നി ന്ന് ജയിച്ച അനിത സന്തോഷിനും എന്നതാണ് കോൺഗ്രസിലെ ധാരണ.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് എതിരെ എൽഡിഎഫ് 23 ന് അവിശ്വാ സ പ്രമേയം നൽകാനിരിക്കെ ആണ് പ്രസിഡന്റ് കോൺഗ്രസ്‌ നേതൃത്വ നിർദേശപ്ര കാരം ഇന്ന് പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ രാജി നൽകിയത്. രാജി വെച്ച സാഹചര്യത്തിൽ ഇനി പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയുമോ എന്ന ത് സംബന്ധിച്ച് വരണാധികാരി കാഞ്ഞിരപ്പള്ളി ബിഡിഒ ഔദ്യോഗിക അറിയിപ്പ് നൽ കുമെന്നാണ് സൂചന.