കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗ്ട്ട് ആൻ ഡ് ഗൈഡ്സിന്‍റെ കബ്, ബണ്ണി യൂണിറ്റുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് പി.ജെ. തോമസ് അധ്യ ക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, ജിജി ചന്ദ്രൻ, പിഎസ് അജയൻ, ടി.കെ. ലതിക, പി.എൻ. ഓമന എന്നിവർ പ്രസംഗിച്ചു. ഫാ. സിബി കുരിശുംമൂട്ടിൽ, മിഥുൻ ജോർജ്, ജെറിൻ ജോർജ് തോമസ്, സൂര്യ മെറിൻ ജോസ്, ആതിര മേരി തോമസ്, സരി ത ലൂക്കോസ് എന്നിവർ യൂണിറ്റുകൾക്ക് നേതൃത്വം നൽകി.