കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുകയാണ് ല ക്ഷ്യമെന്ന് എൽഡിഎഫ് പാർലമെണ്ട് മണ്ഡലം സ്ഥാനാർത്ഥി ഡോ. തോമസ് ഐസ ക്ക്. പത്തനംതിട്ട നഗരസഭ പാർക്കിൽ പൗര പ്രമുഖരുമായി നടത്തിയ മുഖാമുഖം പരി പാടിയിൽ സംസാരിക്കുകയിരുന്നു അദ്ദ്ദേഹം ‘കേരളത്തിൽ പഠിക്കുന്ന വിദ്യാർ ത്ഥി കളുടെ അഞ്ച് ആറ് ഇരട്ടി പേർ വിദേശത്ത് പഠിക്കുന്നുണ്ട് അവരുടെ സേവനം കൂടി ഇവിടെ വിദ്യാഭാസ മേഖലയിൽ ലഭ്യമാക്കണം. കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് പു തിയ പുതിയ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കണം. കേരളത്തിൽ പഠിച്ചാൽ ലോക ത്തെ തന്നെ വിദഗ്ധനന്മാരുടെ പിൻതുണ കിട്ടും എന്ന് കണ്ടാൽ നമ്മുടെ കുട്ടികൾ ഇവി ടെ തന്നെ പഠിക്കുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശ രാ ജ്യങ്ങളിൽ പോകുന്നത് എന്തിന് എന്ന ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

അന്തർദേശീയ മാർക്കറ്റിൽ റബ്ബറിന് വില ഉയരുമ്പോൾ കേരളത്തിൽ കൂടാറില്ല എന്നാ ൽ കുറയുമ്പോൾ കുറയുകയും ചെയ്യാറുണ്ട് ഇതിന് കാരണം ടയർ കമ്പനികളുടെ ഒ ത്തുകളിയാണ്. റബ്ബർ കയറ്റുമതിയും ഉത്പാദനക്ഷമതയും കൂട്ടണം. ജനതികമാറ്റം വ രുത്തിയ റബർ മരങ്ങൾ നീക്കം ചെയ്യണം ഉന്നത ഉത്പാദന ശേഷിയുള്ള റബ്ബർ മരങ്ങ ൾ നടണമെന്നും റബ്ബർ വില വർദ്ധനവിന് എന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് മറുപടി ആയി തോമസ് ഐസക്ക് പറഞ്ഞു.എൻഐഎ ആക്ട് പഠിച്ചിട്ട് പറയാം എന്ന് പറയുന്ന പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി വോട്ട് എടുപ്പിൽ നിന്നും വിട്ടു നിന്നതു കൊണ്ടാണ് മറവിരോഗം വന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.